എറണാകുളം: എറണാകുളം കുണ്ടന്നൂർ ഒ ജി ബാറിലുണ്ടായ സംഘർഷത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനത്തില്‍ പരിക്കേറ്റ പുഷ്പൻ ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. ആക്രമണം നടത്തിയ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പത്തനാപുരം സ്വദേശി സുരേഷ് കുമാർ, ഹൈദരാബാദ് സ്വദേശി റോസ് ലയണല്‍ എന്നിവരാണ് അറസ്റ്റിലായത്.
പുഷ്പന് നല്കിയ മദ്യത്തിൻ്റെ അളവിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തില്‍ എത്തിയത്.മർദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പുഷ്പനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.






