തിരുവനന്തപുരം: നക്ഷത്ര പദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാർ ലൈസൻസുകള്‍ റദ്ദാക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും.
32 ഹോട്ടലുകള്‍ക്ക് നക്ഷത്ര പദവി നിഷേധിച്ചതോടെ ഈ ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കും. 290 ഹോട്ടലുകളാണ് നക്ഷത്ര പദവിക്ക് അപേക്ഷ നല്‍കിയത്.
പരിശോധനയില്‍ 32 ബാറുകള്‍ക്കാണ് നക്ഷത്രപദവി ലഭിക്കാത്തത്. ഇതുസംബന്ധിച്ച് അഡീഷണല്‍ സത്യവാങ്മൂലം സമർപ്പിക്കാൻ ഇന്നലെ എക്സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗം തീരുമാനിച്ചു.
നക്ഷത്ര പദവിക്കായി അപേക്ഷ നല്‍കിയിട്ടും പരിശോധനയില്‍ യോഗ്യത നേടാത്ത 32 ഹോട്ടലുകള്‍ക്കാണ് നക്ഷത്ര പദവി നിഷേധിച്ചത്.
എന്നാല്‍ ഈ ഹോട്ടലുകളിലെ ബാറുകള്‍ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. മാർച്ച് 30 വരെയാണ് നിലവില്‍ ബാർ ലൈസൻസുകള്‍ അനുവദിച്ചിരിക്കുന്നത്.
പഞ്ചനക്ഷത്ര പദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കുമെന്ന നിലപാടാണ് സർക്കാർ ഹൈക്കോടതിയെ അറിയിക്കുക.






