കോഴിക്കോട്: ഉള്ളിയേരിയില്‍ മകന് എടുത്ത വായ്പ തിരിച്ചടക്കാനാവാതെ ജപ്തി ഭീഷണി നേരിയുകയാണ് വയോജനങ്ങളായ മാതാപിതാക്കള്‍.
കച്ചവടം തകര്‍ന്നതോടെ വീട് ഈട് നല്കി വായ്പയെടുത്ത മകന് നാട്ടില്‍ നിന്ന് പോയി. ഇപ്പോള്‍ കിടപ്പാടം ഒഴിയാന്‍ ബാങ്ക് നില്‍കിയ നോട്ടീസിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് രോഗികള്‍ കൂടിയായ ഇവര്‍.
വെള്ളിയാറമ്പത്ത് വയലില്‍ ഹസ്സന്‍കുട്ടിക്ക് വയസ്സ് 74. ഭാര്യ കൗലത്തിന് 61 ഉം. ഹസ്സന്‍കുട്ടിയെ ഹൃദ്രോഗമുള്‍പ്പെടെ അലട്ടുന്നു.
ഈ ദുരിതം പേറുന്നതിനിടയിലാണ് സ്വകാര്യ ബാങ്കില്‍ നിന്ന് ഇരുട്ടടി പോലെ ജപ്തി നോട്ടീസ്. മകന് ആസിഫിന് കച്ചവടം തുടങ്ങാന്‍ വായ്പ എടുത്തിരുന്നു. മകന് അത് തിരിച്ചടച്ചില്ല. അതോടെ ജപ്തിയായി.
പണം ഉടന്‍ അടച്ചില്ലെങ്കില്‍ ബാങ്ക് വീട് ജപ്തി ചെയ്യും. ഒരാഴ്ചത്തെ സാവകാശമേ ഉള്ളൂ. അതിനിടയില്‍ എന്ത് ചെയ്യും. മകനെ കുറിച്ചാണെങ്കില്‍ വിവരമൊന്നുമില്ല. ക ടം കയറിയതോടെ അവന് നാട്ടില്‍ നിന്ന് പോയെന്ന് കൗലത്ത് പറയുന്നു.






