കൊച്ചി: പറവൂരിൽ വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിനി മരിച്ചു.
പറവൂർ പല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ് - നീതു ദമ്പതികളുടെ മകൾ സ്വാതി (13) ആണ് മരിച്ചത്.
പറവൂർ ഗവ. ഹയർ സെക്കൻ്റ്റി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്വാതി.
യൂണിഫോംഇസ്തിരിയിടുന്നതിനിടെ ഉച്ചക്ക് 1.30നാണ് ഷോക്കേറ്റത്.
പറവൂർ ഗവ.താലൂക്ക് ആശുപത്രിയിലേത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.






