ബ്രഹ്മപുരം:മേയറും കമ്മീഷണറും സാക്ഷി, ഏഴരക്കോടിയുടെ ലഹരിവസ്തുക്കള്‍ കൂട്ടിയിട്ട് കത്തിച്ചു. ഏഴരക്കോടിയുടെ ലഹരി വസ്തുക്കളാണ് നശിപ്പിച്ചത്.പൊലീസ് കമ്മീഷണറും മേയറും ലഹരി വസ്തുക്കള്‍ കത്തിക്കുന്ന നടപടിക്കായി സ്ഥലത്ത് എത്തിയിരുന്നു.
ഓപ്പറേഷൻ തൂഫാനില്‍ കൊച്ചി നഗരത്തില്‍ നിന്നും പിടികൂടിയ ലഹരി വസ്തുക്കള്‍ നശിപ്പിച്ചു. കഞ്ചാവ്, എംഡിഎംഎ, നെട്രാസെപാം ഗുളികള്‍ അടക്കം ഏഴരക്കോടി രൂപ വില വരുന്ന ലഹരി വസ്തുക്കളാണ് നശിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷമായി കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കളാണ് ബ്രഹ്മപുരത്ത് ഇൻസിനേറ്ററിന്റെ സഹായത്തോടെ കത്തിച്ച് നശിപ്പിച്ചത്.
ഒരു കിലോ ഹാഷിഷ് ഓയില്‍, 587 കിലോ കഞ്ചാവ്, രണ്ടരക്കിലോ എംഡി എം എ,143ഗ്രാം നൈട്രാസെപാം ഗുളികകള്‍, 77 കിലോഗ്രാം ബ്രൌണ്‍ ഷുഗർ എന്നിവയും ഉള്‍പ്പെടുന്നു.മേയറുടേയും കമ്മീഷണറുടെയും അനുമതിയോടെയാണ് നടപടി.
യാതൊരുവിധ മലിനീകരണ പ്രശ്നങ്ങളും ഇത്തരത്തില്‍ കത്തിക്കുന്നതിലൂടെയുണ്ടാവുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.എആർ ക്യാമ്പില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ ബ്രഹ്മപുരത്ത് എത്തിച്ചായിരുന്നു നടപടി.






