അയ്മനം: അയ്മനം ഗ്രാമപഞ്ചായത്തിൽ പി.എം. സ്വനിധി പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത തങ്കപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് മധു ഡി. സ്വാഗതം ആശംസിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർമാരായ വൈഷ്ണവി, മിനിമോൾ മനോജ്, ചിന്നമ്മ പാപ്പച്ചൻ, ജെയിംസ് പാലത്തൂർ, സോഫിയ മോൾ, കുടുംബശ്രീ ചെയർപേഴ്സൺ, ബ്ലോക്ക് കോർഡിനേറ്റർമാർ, എസ്.ബി.ഐ. അയ്മനം ബ്രാഞ്ച് മാനേജർ തുടങ്ങിയവർ ആശംസകൾ നേർന്നു.
നഗര-ഗ്രാമ പ്രദേശങ്ങളിലെ വഴിയോര കച്ചവടക്കാർക്ക് സാമ്പത്തിക പിന്തുണയും സ്വയംതൊഴിൽ അവസരങ്ങളും ലഭ്യമാക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് പി.എം. സ്വനിധി.






