അയ്മനം: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ കയറ്റിയാൽ പട്ടിയും പൂച്ചയും കയറി മുറികൾ വൃത്തികേടാക്കുമെന്നു പറഞ്ഞ് ആരോഗ്യ കേന്ദ്രം അടച്ചതായി പരാതി.
അയ്മനം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ ജനങ്ങളാണ് ദുരിതത്തിലായത്.
ദുരന്തസമയത്ത് ജനങ്ങള്‍ ആദ്യം ആശ്രയിക്കുന്ന സർക്കാർ സംവിധാനങ്ങള്‍ ഈ നിർണായക ഘട്ടത്തില്‍ പോലും സഹായകരമാകാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കനത്തമഴയെ തുടർന്ന് ഒരാഴ്ചയായി കരീമഠം പ്രദേശം വെള്ളക്കെട്ടിലാണ്.
ഭൂരിഭാഗം വീടുകളിലും മുട്ടോളം വെള്ളം കയറി, നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്. വെള്ളം കയറാത്ത വീടുകളില്‍ പോലും ശൗചാലയ സൗകര്യമില്ലാത്തതിനാല്‍ സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടെയുള്ളവർ വലിയ പ്രയാസം നേരിടുകയാണ്. ഇതിനിടെയാണ് പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ ദുരിതബാധിതർക്കായി തുറന്ന് നല്‍കണമെന്ന നാട്ടുകാരുടെ ആവശ്യമുയർന്നത്.
എന്നാല്‍ അധികൃതർ തുറന്നെങ്കിലും അടച്ചെന്നാണ് ആരോപണം. വെള്ളപ്പൊക്ക സാഹചര്യം മുൻകൂട്ടിക്കണ്ട് ഉയർന്ന സ്ഥലത്താണ് സബ് സെന്ററിന്റെ നിർമ്മാണം. ഇവിടെ വെള്ളം കയറില്ലെന്നും ശൗചാലയ സൗകര്യവും ലഭ്യമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വളർത്തുമൃഗങ്ങള്‍ കയറുമെന്ന് പറഞ്ഞ് അടച്ചു
നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് സബ് സെന്റർ താത്ക്കാലികമായി തുറന്നുനല്‍കിയെങ്കിലും, കുറച്ച് സമയത്തിനകം അധികൃതർ കെട്ടിടം വീണ്ടും പൂട്ടിയെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പൂച്ചയും പട്ടിയും കയറി വൃത്തികേടാകുമെന്ന തൊടു ന്യായങ്ങളാണ് അധികൃതർ ചൂണ്ടിക്കാട്ടിയതെന്നാണ് നാട്ടുകാർ പറയുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിർമിച്ച സബ് സെന്റർ പ്രദേശവാസികള്‍ക്ക് യാതൊരു പ്രായോഗിക പ്രയോജനവും നല്‍കുന്നില്ലെന്ന ആരോപണവും ശക്തമാകുകയാണ്. സർക്കാർ ആരോഗ്യ കേന്ദ്രം ജനങ്ങള്‍ക്ക് ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കില്‍ പിന്നെ അതിന്റെ പ്രസക്തി എന്താണെന്ന ചോദ്യമാണ് നാട്ടുകാർ ചോദിക്കുന്നത്.
ദുരിതത്തിലായ ജനങ്ങള്‍ക്ക് അടിയന്തരമായി സബ് സെന്റർ തുറന്ന് നല്‍കണമെന്നും വിഷയത്തില്‍ സർക്കാർ ഇടപെടണം






