അയ്മനം: അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡിലെ കോലടിക്കരി പാടശേഖരത്തില്‍ മടവീഴ്ച ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നെല്‍കർഷകർ ദുരിതത്തില്‍.
കഴിഞ്ഞ നാല് ദിവസമായി ചാക്കുകളില്‍ മണ്ണ് നിറച്ച് മട സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. ഇതുവരെ ബന്ധപ്പെട്ട വാർഡ് മെമ്പറോ എം.എല്‍.എയോ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടില്ലെന്ന് പാടശേഖരസമിതി സെക്രട്ടറി ജയപ്രകാശ് ആരോപിച്ചു. പാടശേഖരത്തിന് സമീപം 64ഓളം കുടുംബങ്ങള്‍ താമസിക്കുന്നതിനാല്‍ പ്രദേശവാസികളും ആശങ്കയിലാണ്.
ഏതു സമയവും മടവീഴ്ചയുണ്ടാകാൻ സാധ്യതയുള്ളതിനാൽ കർഷകർ ജാഗ്രതയിലാണ്. മാ വീണാൽ വീടുകൾ എല്ലാം വെള്ളത്തിൽ മുങ്ങും. അതിനാൽ രാത്രിയിൽ ഇവിടത്തുകാർക്ക് ഉറക്കമില്ല.






