തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കല്‍ ദന്തല്‍ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം. നെടുമങ്ങാട് ജില്ലാ സർക്കാർ ആശുപത്രിയിലെ സീനിയർ ഡോക്ടർ ആണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
സർജനായ N K ബിനുവിനെതിരെ പെണ്‍കുട്ടി നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമില്‍ വിളിച്ചു വരുത്തിയായിരുന്നു പീഡനശ്രമം.
ഒ പിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയോട് റൂമില്‍ എത്താൻ ആവശ്യപ്പെടുകയും അവിടെവെച്ച് പീഡിപ്പിക്കാൻ ഡോക്ടർ ശ്രമിക്കുകയുമായിരുന്നു. നെടുമങ്ങാട് പൊലീസ് ബിനുവിനെതിരെ കേസെടുത്തു.






