കോട്ടയം: പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയം, കോട്ടയത്തിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന 35-ാമത് ക്ലസ്റ്റർ തല അത്ലറ്റിക് മീറ്റിന് ഇന്ന് തുടക്കമാകും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കായികമേളയിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ജവഹർ നവോദയ വിദ്യാലയങ്ങളിലെ കായിക പ്രതിഭകൾ മാറ്റുരയ്ക്കും.
ഇന്ന് രാവിലെ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രശസ്ത ഫിഫ റഫറി എം. ബി. സന്തോഷ് കുമാർ കായികമേള ഉദ്ഘാടനം ചെയ്യും. വിദ്യാലയ പ്രിൻസിപ്പൽ ജോളി വിൻസെന്റ് അധ്യക്ഷത വഹിക്കും. വൈസ് പ്രിൻസിപ്പൽ എ. ടി. ശശി സ്വാഗതവും സീനിയർ അധ്യാപകൻ വില്യം ഡോയൽ നന്ദിയും രേഖപ്പെടുത്തും.
ഉദ്ഘാടനത്തോടനുബന്ധിച്ച് കായികതാരങ്ങളുടെ വർണാഭമായ മാർച്ച് പാസ്റ്റ്, പതാക ഉയർത്തൽ, കായിക പ്രതിജ്ഞാ ഗ്രഹണം, കായിക ജ്യോതി പ്രയാണം എന്നിവ നടക്കും.
കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂർ എന്നീ എട്ട് ജവഹർ നവോദയ വിദ്യാലയങ്ങളിൽ നിന്നുള്ള കായികതാരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
വിവിധ ഇനങ്ങളിലായുള്ള മത്സരങ്ങൾ നാളെയും തുടരും. ജൂലൈ 18 ശനിയാഴ്ച രാവിലെ 11.30-ന് നടക്കുന്ന സമാപന സമ്മേളനത്തോടെ കായികമേളയ്ക്ക് തിരശ്ശീല വീഴും.






