കോട്ടയം: കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലായ അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെ മുഖച്ഛായ മാറുന്നു. പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനും അനുബന്ധ ചികിത്സാ കേന്ദ്രത്തിനുമായി 4.55 കോടി രൂപ അനുവദിച്ചു.
ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൂടുതല്‍ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള വികസനപദ്ധതിക്കാണ് ഇതോടെ വഴിതുറന്നത്. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ആശുപത്രിയുടെ നിലവിലെ കെട്ടിടത്തിന് കാലപ്പഴക്കം ഏറെയാണ്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന വിലയിരുത്തലിനെ തുടർന്ന് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടികള്‍ക്ക് നാട്ടകം സുരേഷ് എം.എല്‍.എ നിർദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി നിവേദനം സമർപ്പിച്ചു. തുടർന്നാണ് കേന്ദ്ര ധനകാര്യ കമ്മിഷൻ ഫണ്ട് അനുവദിച്ചത്.






