കൊച്ചി:ഓണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു.
ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയും ഇന്ന് നടക്കും.
തൃപ്പുണിത്തുറ ഗവ ബോയ്സ് എച്ച് എസ് സ്കൂളിൽ രാവിലെ അത്തച്ചമയ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും.
കേരളത്തിന്റെ വിവിധ ഭാ ഗങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം കലാകാരന്മാർ അത്തച്ചമയ ഘോഷയാത്രയിൽ അണിനിരക്കും.
പത്തു ദിവസത്തെ ഔദ്യോഗിക ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് അത്തം നാളിൽ തൃപ്പൂണിത്തുറയിൽ നടക്കുന്ന ഈ ചടങ്ങോടുകൂടിയാണ്
. നിശ്ചലദൃശ്യങ്ങൾ, പഞ്ചവാദ്യം, ശിങ്കാരിമേളം, പുലിക്കളി, കഥകളി രൂപങ്ങൾ, മയൂരനൃത്തം തുടങ്ങി നിരവധി കേരളീയ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും.






