മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)
തൊഴിൽരംഗത്ത് പ്രതീക്ഷിച്ചിരുന്ന അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തികമായി പഴയൊരു കുടിശ്ശിക തിരിച്ചുകിട്ടുന്നത് ആശ്വാസമാകും. കുടുംബജീവിതം സന്തോഷകരമാണ്.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
വ്യാപാരികൾക്ക് പുതിയ വിപണികളിലേക്ക് കടക്കാൻ അവസരം ലഭിക്കും. കുടുംബാംഗങ്ങളുടെ പിന്തുണയോടെ ഒരു പ്രധാന തീരുമാനമെടുക്കും. കലാരംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
തൊഴിൽപരമായ ആശയവിനിമയങ്ങളിൽ നേട്ടമുണ്ടാകും. വിദേശത്തുനിന്നുള്ള ഒരു അറിയിപ്പ് പ്രതീക്ഷയ്ക്ക് വഴിയൊരുക്കും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക.
കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)
വിവാഹാലോചനകളിൽ പുരോഗതിയുണ്ടാകും. ബിസിനസിൽ പണം മുടക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുയോജ്യമായ കാലമാണിത്. പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
അധികാരസ്ഥാനത്തുള്ളവരുമായി നടത്തുന്ന ചർ ച്ചകൾ ഫലപ്രദമാകും. തൊഴിൽമാറ്റം ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. പൊതു പ്രവർത്തനങ്ങളിൽ കൂടുതൽ സ്വീകാര്യത നേടും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദ്യാർഥികൾക്ക് ഉപരിപഠനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളാനാകും. എഴുത്ത്, പ്രസാധനം തുടങ്ങിയ മേഖലകളിൽ ഉള്ളവർക്ക് അംഗീകാരം ലഭിക്കും. ചിലവുകൾ നിയന്ത്രിക്കുക.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)
പങ്കാളിത്ത ബിസിനസിൽ ലാഭവിഹിതം മെച്ചപ്പെടും. വിവാഹജീവിതത്തിൽ നിലനിന്നിരുന്ന അഭി പ്രായവ്യത്യാസങ്ങൾ പരിഹരിക്കാനാകും. കലാരം ഗത്തുള്ളവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും.
വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)
തൊഴിൽപരമായ മത്സരങ്ങളിൽ കഴിവ് തെളിയിക്കാൻ സാധിക്കും. വായ്പയോ സാമ്പത്തിക ബാധ്യതയോ സംബന്ധിച്ച കാര്യങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
വിദേശജോലിക്കായി ശ്രമിക്കുന്നവർക്ക് അനുകൂലമായ പ്രതികരണം ലഭിക്കാം. സാങ്കേതിക വിദ്യാഭ്യാസത്തിൽ താൽപര്യമുള്ളവർക്ക് അവസരമുണ്ടാകും. നിക്ഷേപങ്ങളിൽ ധൃതി ഒഴിവാക്കുക.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വ്യവസായ രംഗത്തുള്ളവർക്ക് ഉൽപ്പാദനവും വിപണനവും മെച്ചപ്പെടുത്താനാകും. കുടുംബ സ്വത്ത് സംബന്ധിച്ച ചർച്ചകളിൽ തീരുമാനത്തിലെത്തും. പുതിയ ചുമതലകൾ ലഭിക്കാൻ സാധ്യതയുണ്ട്.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
സാമൂഹിക പ്രവർത്തനങ്ങളിൽ നേതൃത്വപരമായ ചുമതല ലഭിക്കും. പുതിയ കൂട്ടുകെട്ടുകൾ സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കും. ദൂരയാത്രയ്ക്കുള്ള ഒരുക്കങ്ങൾ വിജയകരമാകും.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തികമായി പ്രതീക്ഷിച്ചിരുന്നതിനേക്കാൾ മെച്ചപ്പെട്ട സാഹചര്യമുണ്ടാകും. ഗവേഷണം, അധ്യാപനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടം കൈവരിക്കാനാകും.






