അശ്വതി: പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാകുകയും വ്യവഹാരങ്ങളില്‍ അനുകൂല സാഹചര്യം ലഭിക്കുകയും ചെയ്യും.
ഭരണി: അപ്രതീക്ഷിതമായി ചില നല്ല കാര്യങ്ങള്‍ സംഭവിക്കും. ബുദ്ധിസാമർത്ഥ്യം ഉപയോഗിച്ച് പ്രതിസന്ധികളെ മറികടക്കാനാകും.
കാർത്തിക: ബന്ധുക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മാറും. മേലധികാരികളില്‍നിന്ന് സൗഹാർദ്ദപരമായ സമീപനം ലഭിക്കും.
രോഹിണി: തൊഴില്‍മേഖലയില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ അംഗീകാരം നേടാം. സ്ത്രീകള്‍ക്ക് ആഭരണങ്ങളും വസ്ത്രങ്ങളും ലഭിക്കാൻ സാധ്യത.
മകയിരം: സ്വന്തം പരിശ്രമത്തിലൂടെ ഉയർച്ചയും പുരോഗതിയും നേടും. ദാമ്പത്യജീവിതം സന്തോഷകരമാകും.
തിരുവാതിര: ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടപ്പാക്കാനാകും. വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാൻ അവസരമുണ്ടാകും. മക്കളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം.
പുണർതം: ആരോഗ്യ-തൊഴില്‍ മേഖലയിലെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാകും. വിവിധ വഴികളിലൂടെ സാമ്പത്തിക വരവ് ലഭിക്കും. നഷ്ടപ്പെട്ടവ തിരിച്ചുകിട്ടാം.
പൂയം: പ്രതികൂല സാഹചര്യങ്ങളിലും ആത്മവിശ്വാസത്തോടെ മുന്നേറാനാകും. കലാ-സാഹിത്യ മേഖലകളില്‍ മികച്ച സമയമാണ്. മറ്റുള്ളവർക്ക് ഉപദേശം നല്‍കാനുള്ള കഴിവും പ്രകടമാകും.
ആയില്യം: അനാവശ്യ കലഹങ്ങള്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കും. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാകാം. കുടുംബത്തിലും തൊഴിലിടത്തിലും അസ്വാരസ്യത്തിന് സാധ്യത.
മകം: പ്രതിസന്ധികളെ ആത്മധൈര്യത്തോടെ നേരിടാനാകും. എന്നാല്‍ എല്ലാ കാര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കേണ്ടത് പ്രധാനമാണ്.
പൂരം: കുടുംബാംഗങ്ങളോട് പരുഷമായി സംസാരിക്കാതിരിക്കുക. ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ നടപ്പാകാൻ വൈകാം. വ്യവഹാരങ്ങളിലും ഉദ്യോഗത്തിലും തിരിച്ചടികള്‍ക്ക് സാധ്യത.
ഉത്രം: പങ്കാളിക്ക് ജോലിയില്‍ പ്രമോഷൻ ലഭിക്കുന്നത് സന്തോഷം നല്‍കും. സഹോദരങ്ങളില്‍നിന്ന് സഹായം ലഭിക്കും. വിദ്യാഭ്യാസരംഗത്തും പുരോഗതിയുണ്ടാകും.
അത്തം: ബന്ധുക്കളുമായുള്ള അഭിപ്രായവ്യത്യാസം വർധിക്കാം. മുൻകോപം സുഹൃദ് ബന്ധങ്ങളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യകാര്യങ്ങളിലും കരുതല്‍ വേണം.
ചിത്തിര: പൊതുജനങ്ങളുമായി തർക്കമുണ്ടാകാൻ സാധ്യത. കുടുംബാംഗങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് സാമ്പത്തിക ചെലവ് വർധിക്കാം. പിതാവില്‍നിന്നോ പിതൃബന്ധുക്കളില്നിന്നോ വിഷമാനുഭവങ്ങള്‍ ഉണ്ടാകാം.
ചോതി: കുടുംബത്തില്‍ സമാധാനം വർധിക്കും. അനാവശ്യ ചെലവുകള്‍ കുറയും. പൊതുകാര്യങ്ങളില്‍ ഇടപെട്ട് സല്‍പ്പേര് നേടാം. ഗൃഹനിർമാണത്തിന് തുടക്കം കുറിക്കാൻ അനുകൂല സമയം.
വിശാഖം: യാത്രകളിലൂടെ കാര്യനേട്ടമുണ്ടാകും. വിവാഹാന്വേഷണം നടത്തുന്നവർക്ക് അനുകൂല അവസരങ്ങള്‍ ലഭിക്കും. പൊതുരംഗത്തുള്ളവർക്ക് പുതിയ സാധ്യതകള്‍ തുറക്കും.
അനിഴം: തൊഴില്‍രംഗത്ത് ഉയർച്ചയും അംഗീകാരവും ലഭിക്കും. പങ്കാളിയുടെ ഭാഗത്തുനിന്ന് സാമ്പത്തിക സഹായം ലഭിക്കാം.
തൃക്കേട്ട: ഭൂമിയില്‍നിന്നുള്ള വരുമാനം വർധിക്കും. വാഹനം വാങ്ങാനുള്ള തീരുമാനമുണ്ടാകാം. മക്കളുടെ വിവാഹാലോചനകള്‍ വീണ്ടും സജീവമാകും
മൂലം: സ്ത്രീകള്‍ മുഖേന സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസത്തിലും തൊഴിലിലും നേട്ടമുണ്ടാകും. പ്രണയവിവാഹത്തിന് തീരുമാനമാകാം. പിണങ്ങിയ ദമ്പതികള്‍ തമ്മില്‍ യോജിപ്പുണ്ടാകും.
പൂരാടം: മക്കളില്‍നിന്ന് സന്തോഷം ലഭിക്കും. കുടുംബത്തില്‍ ശുഭകാര്യങ്ങള്‍ നടക്കും. തൊഴിലിലും ഗുണകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
ഉത്രാടം: വാണിജ്യ-വ്യവസായ മേഖലയില്‍ പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ദിവസം. സുഗന്ധദ്രവ്യങ്ങളും അലങ്കാര വസ്തുക്കളും ലഭിക്കാൻ സാധ്യതയുണ്ട്.
തിരുവോണം: വിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാകും. യാത്രകള്‍ക്ക് അനുകൂല സമയം. കുടുംബത്തിലും പൊതുസമൂഹത്തിലും അംഗീകാരം ലഭിക്കും.
അവിട്ടം:രാഷ്ട്രീയരംഗത്തുള്ളവർക്ക് അനുകൂല സമയമാണ്. സർക്കാർ ആനുകൂല്യങ്ങള്‍ ലഭിക്കാം. അപ്രതീക്ഷിത യാത്രകള്‍ സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കും.
ചതയം: ഭൂമി വാങ്ങാനും പുതിയ വീട് നിർമിക്കാനുമുള്ള ശ്രമങ്ങള്‍ വിജയിക്കും. തടസങ്ങള്‍ നീങ്ങും. വസ്തുതർക്കങ്ങള്‍ ഒത്തുതീർപ്പിലേക്ക് നീങ്ങും.
പൂരുരുട്ടാതി: ദാമ്പത്യജീവിതത്തില്‍ അപ്രതീക്ഷിത പ്രയാസങ്ങള്‍ ഉണ്ടായേക്കാം. യാത്രകള്‍ വൈകുകയോ മുടങ്ങുകയോ ചെയ്യാം. സഹോദരഭാഗത്തുനിന്ന് മനഃക്ലേശമുണ്ടാകാം.
ഉത്തൃട്ടാതി: മാതാവുമായി ബന്ധപ്പെട്ട് മനഃപ്രയാസമുണ്ടാകാം. ബന്ധുക്കളുടെ വിമർശനം നേരിടേണ്ടിവരും. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടാം.
രേവതി: കേസുകളും ശത്രുതാപരമായ സാഹചര്യങ്ങളും ഒഴിവാക്കാൻ കൂടുതല്‍ ശ്രദ്ധ വേണം. ശാരീരിക അസ്വസ്ഥതകള്‍ അലട്ടാം. അനാവശ്യ ധനചെലവ് ഒഴിവാക്കുക.






