ThirdEye News
arrow_backതിരികെMain

ഏഷ്യൻ ഗെയിംസ്; ഷൂട്ടിംഗില്‍ മൂന്ന് മെഡല്‍ കൂടി സ്വന്തമാക്കി ഇന്ത്യ

schedule2026 സെപ്റ്റംബർ 21personസ്റ്റാഫ് റിപ്പോർട്ടർ
ഏഷ്യൻ ഗെയിംസ്; ഷൂട്ടിംഗില്‍ മൂന്ന് മെഡല്‍ കൂടി സ്വന്തമാക്കി ഇന്ത്യ

നഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗില്‍ മൂന്ന് മെഡല്‍ കൂടി സ്വന്തമാക്കി ഇന്ത്യ. പത്ത് മീറ്റർ എയർ റൈഫിളില്‍ ഹിമാന്‍ഷു ധില്ലന്‍ വെള്ളിയും രുദ്രാംക്ഷ് പാട്ടീല്‍ വെങ്കലവും നേടി.

പുരുഷ ടീ ഇനത്തിലും ഇന്ത്യ വെള്ളി നേടി.മിക്‌സഡ് മാർഷല്‍ ആർട്സില്‍ സുചിക തരിയാല്‍ വെങ്കലവും സ്വന്തമാക്കി.കബഡി, ഹോക്കി, ബോക്സിങ് ഇനങ്ങളിലും ഇന്ത്യ നേട്ടമുണ്ടാക്കി.

ജപ്പാനില്‍ ഇന്ത്യൻ താരങ്ങള്‍ മെഡല്‍ വെടിവെച്ചിടുന്നത് തുടരുകയാണ്. ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനം തുടങ്ങിയത് ആദ്യദിനത്തിന് സമാനമായി. ഇന്നലെ 10 മീറ്റർ എയർ റൈഫിളില്‍ വനിതാ ടീം വെള്ളി നേടിയപ്പോള്‍ ഇന്ന് പുരുഷ ടീമും ഇതേ നേട്ടം ആവർത്തിച്ചു.രുദ്രാംക്ഷ് പാട്ടീല്‍, ഹിമാന്‍ഷു ധില്ലന്‍, പാര്‍ഥ് രാകേഷ് മാനെ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം 1890.1 പോയിന്റുമായാണ്‌ വെള്ളി നേടിയത്.

ചൈനീസ് സഖ്യമാണ് ഇന്ത്യയെ പിന്തള്ളി സ്വർണം സ്വന്തമാക്കിയത്.വ്യക്തിഗത ഫൈനലില്‍ ഹിമാന്‍ഷു ധില്ലന്‍ 252.4 പോയിന്റുമായി വെള്ളി നേടി. ആദ്യം മികച്ച ലീഡ് ഉണ്ടായിരുന്ന രുദ്രാംക്ഷ് പാടട്ടീലിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചൈനയുടെ ഷെങ് ലിഹാവോയാണ് സ്വര്‍ണം നേടിയത്.ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ മിക്‌സഡ് മാർഷല്‍ ആർട്സില്‍ വനിതകളുടെ ട്രെഡീഷണല്‍ 60 കിലോഗ്രാം വിഭാഗത്തില്‍ സുചിക തരിയാല്‍ വെങ്കലം നേടി.

കടുത്ത പോരാട്ടം നടന്ന സെമി മത്സരത്തിന്റെ എക്‌സ്ട്രാ റൗണ്ടില്‍ സുചികയ്ക്ക് കാലിടറി. കബഡി, ബോക്സിങ്, ടേബിള്‍ ടെന്നീസ്, സോഫ്റ്റ്‌ ടെന്നീസ് ഇനങ്ങളില്‍ ഇന്ത്യ പൊതുവില്‍ നേട്ടമുണ്ടാക്കി. നീന്തലില്‍ 50 മീറ്റർ ബാക്ക് സ്ട്രോക്കില്‍ ശ്രീഹരി നടരാജ് ഫൈനലില്‍ എത്തിയിട്ടുണ്ട്. നാലു വെള്ളിയും രണ്ടു വെങ്കലവും ഉള്ള ഇന്ത്യ ഗെയിംസില്‍ പത്താം സ്ഥാനത്താണ്. 23 സ്വർണം ഉള്‍പ്പെടെ മുപ്പത്തിഏട്ട് മേഡലുകളുമായി ചൈനയാണ് ഒന്നാമത്.

Continue Reading

പാലക്കാട് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍
അടുത്ത വാർത്തarrow_forward

പാലക്കാട് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

arrow_backമുൻപത്തെ വാർത്ത

സോഷ്യല്‍ മീഡിയ താരം രേണു സുധിയുടെ ആരോഗ്യനില ഗുരുതരം

സോഷ്യല്‍ മീഡിയ താരം രേണു സുധിയുടെ ആരോഗ്യനില ഗുരുതരം

ബന്ധപ്പെട്ട വാർത്തകൾ

വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പനിയായ  ഫ്രഷ് കട്ടിന് പൂട്ട്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ടിന് പൂട്ട്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ മാരകായുധങ്ങളുമായി എത്തി വൻ കവർച്ച; 65,500 രൂപയും 16 മൊബൈൽ ഫോണുകളും 5 എ.ടി.എം കാർഡുകളും കവർന്നു, കവർച്ചാ സംഘത്തിലെ പ്രധാന പ്രതികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

    അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

'ഒരു വനിതാ ഡോക്ടര്‍ പരിശോധിക്കരുതെന്ന് താങ്കള്‍ പറയുമോ?'; സ്ത്രീകളെക്കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി

'ഒരു വനിതാ ഡോക്ടര്‍ പരിശോധിക്കരുതെന്ന് താങ്കള്‍ പറയുമോ?'; സ്ത്രീകളെക്കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി

ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com