വൈക്കം : ആശാ വര്‍ക്കര്‍മാരെ സേവന വേതന വ്യവസ്ഥകള്‍ ഉറപ്പുവരുത്തി ആരോഗ്യവകുപ്പില്‍ സസ്ഥിര നിയമനം നല്‍കണമെന്ന് കേരള പ്രദേശ് ആശാ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് വൈക്കം നിയോജകമണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു.
വൈക്കം വ്യാപാര ഭവനില്‍ സംസ്ഥാന സെക്രട്ടറിയും യൂണിയന് നിയോജകമണ്ഡലം പ്രസിഡന്റുമായ പി. വി. പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്വെന്ഷന് . കെ ബിനിമോന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണവേണി.ജി. ശര്‍മ്മ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അക്കരപ്പാടം ശശി, ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി എം.വി. മനോജ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ പി ഡി ഉണ്ണി, എം കെ ഷിബു , ജില്ലാ പഞ്ചായത്ത് മെമ്പര്‍ വിജയമ്മ ബാബു, ഡിസിസി ഖജാന്‍ജി ജയ് ജോണ്‍ പേരയില്‍ , ആശാവര്‍ക്കേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജയശ്രീ ആര്. ചന്ദ്രന് , ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം പ്രീതാ രാജേഷ് , ഐഎന്‍ടിയുസി റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് അഡ്വ .പി വി സുരേന്ദ്രന് , കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തില്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമാരായ വി സി ജോഷി, കെ.ഡി.ദേവരാജന്‍ , മോഹന്‍ കെ തോട്ടുപുറം സോണി സണ്ണി, വി പോപ്പി , റ്റി. അനില്‍കുമാര്‍, ഐഎന്‍ടിയുസി ജില്ലാ ഭാരവാഹികളായ വി.ടി ജെയിംസ്, ഇടവട്ടം ജയകുമാര്‍ , കെ വി ചിത്രാംഗതന് , ജോര്‍ജ് വര്‍ഗസ്,കെ പി ജോസ് ,കെ എന്‍ വേണുഗോപാല്‍, യു ബേബി, ബീന മോഹന്‍ , ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി രാജീവ് ,പി എസ് ബാബു ,ഔസേഫ് വര്‍ഗസ്, ഗോപിനാഥന് ചിങ്ങനാപുരം, മോണോ ഹരിദാസ് , ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റുമാരായ സിറിയക്ക് ജോസഫ് ,കെ സുരേഷ് കുമാര്‍ , പിടി സലി,കെ എന്‍ ദേവരാജന്‍, നൗഷാദ് തലയോലപറമ്പ്, സി.ജി.ബിനു, യൂണിയന് നിയോജകമണ്ഡലം ഭാരവാഹികളായ ഷീന കല്ലന്റെതറ, ചിത്ര മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി നിയോജക മണ്ഡലം പ്രസിഡന്റായി ഇടവട്ടം ജയകുമാറിനെയും വൈസ് പ്രസിഡന്റായി ബീന മോഹനനെയും സെക്രട്ടറിമാരായി ബിന്ദു മുരളി ബിന്ദു സണ്ണി എന്നിവരെയും തിരഞ്ഞെടുത്തു.






