കൊച്ചി: ആലുവയിൽ യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പണവും സ്വർണവും കവർന്ന കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ.
തിരുവനന്തപുരം സ്വദേശി സജാദ്, നെടുമ്പാശ്ശേരി സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്.
മഞ്ഞപ്പെട്ടി സ്വദേശി സനൽ ചന്ദ്രൻ ഇന്ന് ഉച്ചയ്ക്ക് അറസ്റ്റിലായിരുന്നു.
ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജംബുലിംഗം എന്നറിയപ്പെടുന്ന സുരേഷ് തിരുവനന്തപുരത്ത് പിടിയിലായിരുന്നു.
പ്രതിക്കെതിരെ മുപ്പതോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.






