കോട്ടയം: കോട്ടയം കുറിച്ചിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
ഔട്ട്പോസ്റ്റിനു സമീപം എകെജി കോളനി കുമരങ്കരി വിനോദിന്റെയും രഞ്ജിനിയുടെയും മകള്‍ മഹിമ (25) ആണ് മരിച്ചത്. മണിപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു മഹിമ. അപകടത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ അപകടത്തിലാണ് മഹിമയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. രാത്രി പത്തരയോടെ ഇടറോഡില്‍നിന്ന് പ്രധാന റോഡിലേക്ക് ഓടിച്ചുവന്ന ഓട്ടോറിക്ഷ, മഹിമയും സഹോദരൻ വിതുല്‍ വിനോദും സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ വിതുല്‍ വിനോദിനു പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ മഹിമയെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയായിരുന്നു.
പിന്നീട് അവർ മരണത്തിന് കീഴടത്തി






