കൊച്ചി: നടി അൻസിബയുടെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കമ്മിഷണർ തന്നെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും കേസ് അന്വേഷിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന 'മീറ്റ് ദി പ്രസ്' പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അൻസിബ നൽകിയ പരാതിയിൽ ആദ്യം കഴമ്പില്ലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ കോടതിയുടെ നിർദേശത്തെ തുടർന്ന് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും അന്വേഷണം നിയമപരമായി തുടരട്ടെയെന്നുമാണ് മന്ത്രിയുടെ നിലപാട്.






