കോട്ടയം: ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് (എഎംആര്‍) ജില്ലാതല ബോധവത്കരണ വാരാചരണം സമാപിച്ചു.
കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് അധ്യക്ഷത വഹിച്ചു.
എഎംആര്‍ നോഡല്‍ ഓഫീസര്‍ ഡോ. പി. വിനോദ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്‍. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സാം സാവിയോ, പ്രിന്‍സിപ്പല്‍ എലിസബത്ത് ജിസ് നൈനാന്, നഗരസഭാംഗങ്ങളായ സാലി മാത്യു, ജോണ്‍ വര്‍ഗീസ്, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫിസര്‍ എസ്. സജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.






