കൊച്ചി: ആലുവയിൽ ബലിതർപ്പണം കഴിഞ്ഞ് ബസ് കയറാനായി പോകുന്നതിനിടെ കാറിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. പറവൂർ കോട്ടുവള്ളി സ്വദേശികളായ പുരുഷോത്തമൻ, ശിവൻ എന്നിവർക്കാണ് പരിക്കേറ്റത്.
റോഡ് മുറിച്ചുകടക്കുന്നതിനിടെ തോട്ടക്കാട്ടുകര കവലയിൽ വച്ചാണ് അപകടം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇരുവരെയും ഇടിച്ചത്.
ഇരുവരെയും ഇടിച്ച ശേഷം കാർ നിർത്താതെ പോയി. പരിക്കേറ്റവരെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ നിർത്താതെ പോയ വാഹനം കൊരട്ടിയിൽവച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.






