കോട്ടയം: എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മറവൻതുരുത്ത്, ചുങ്കം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ ലഹരി മിഠായികള്‍ കൈവശം വച്ചതിന് എക്സൈസ് എൻഡിപിഎസ് പിടികൂടി കേസെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ ടി.എ. പ്രമോദിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം നടത്തിയ റെയ്ഡില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർഗ്രേഡ് ഡി. സൈജു, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എസ്. ശ്യാംകുമാർ, കെ.എം. അഭിലാഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസർ പി.എസ്. സുമിതാമോള്‍, കെ.കെ. സബിത. , എസ്. സിയാദ് എന്നിവർ പങ്കെടുത്തു.






