ആലുവ: ആലുവ സബ് ജയിലിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയി. മോഷണക്കേസിൽ റിമാൻഡിലായിരുന്ന അസം സ്വദേശി മധുർജ്യ സോനേവാലാണ് ജയിൽ ചാടിയത്.
സംഭവത്തെ തുടർന്ന് പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പൊലീസും ജയിൽ അധികൃതരും ചേർന്ന് പ്രദേശത്തും സമീപ ജില്ലകളിലും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.






