കോട്ടയം : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ക്യാമ്പ് സംഘടന സ്ഥാപക നേതാവിൻ്റെ സ്മരണാർത്ഥമുള്ള പാലക്കാട് വടക്കഞ്ചേരി ഡയാന പാലസിലെ കെ.ടി തോമസ് നഗറിൽ ഓഗസ്റ്റ് ഒന്ന് , രണ്ട് തീയതികളിൽ നടക്കും ,
ഒന്നിന് രാവിലെ 11 ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി അനൂപ് ജേക്കബ് ഉൽഘാടനം ചെയ്യും .
പ്രസിഡൻ്റ് ജോണി നെല്ലൂർ എക്സ് എം എൽ എ അദ്ധ്യക്ഷത വഹിക്കും . രണ്ടു ദിവസമായി നടക്കുന്ന വിവിധ സമ്മേളനങ്ങൾ മന്ത്രിമാരായ എം ഷംസുദീൻ, കെ എ തുളസി ,കെ രാധാകൃഷ്ണൻ എം.പി എന്നിവർ ഉൽഘാടനം ചെയ്യും.
സംഘടന ജനറൽ സെക്രട്ടറി ടി മുഹമ്മദാലി, വർക്കിംങ് പ്രസിഡൻ്റ് സി മോഹന പിള്ള എന്നിവർ നേതൃത്വം നല്കും






