മാന്നാനം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ ഒരു ഡസൻ പൂർവ്വവിദ്യാർത്ഥികൾ മൺചിരാതുകളിൽ തിരിതെളിയിച്ച് കെ.ഇ കോളജ് ഗ്ളോബൽ അലംനൈ മീറ്റ് ഉദ്ഘാടനം ചെയ്തു.
1970-കളിലെ അധ്യാപകരെയും പൂർവിദ്യാർത്ഥികളെയും, ബിസിനസ് രംഗത്തും കൃഷിയിലും തിളങ്ങിയവരെയും പതക്കം നൽകി ആദരിച്ചു.
മാന്നാനം ആശ്രമ പ്രിയോർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. അലംനൈ അസോസിയേഷൻ പ്രസിഡന്റ് പ്രഫ. ലീന ചിറയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ഐസൺ വി. വഞ്ചിപ്പുരയ്ക്കൽ, അസോസിയേഷൻ ജനറൽ സെക്രട്ടറി സി. ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.






