കൊല്ലം: ഇറാനില്‍ കുടങ്ങിയ കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷിനെ മൂന്നുദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ.
ഇറാനിലെ ഇന്ത്യൻ എംബസി അധികൃതർ അക്ഷയ്യുമായി സംസാരിച്ചു. മടങ്ങിവരവ് വേഗത്തിലാക്കിയ എല്ലാവർക്കും അക്ഷയ് നന്ദി അറിയിച്ചു.
അക്ഷയ് ഹരീഷിന്റെ കുടുംബവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി സംസാരിച്ചു. ഇന്ന് തന്നെ ട്രാവല്‍ ഡോക്യുമെന്റ് ഇഷ്യൂ ചെയ്യുമെന്ന് സുരേഷ് ഗോപി അറിയിച്ചു.
അക്ഷയ്ക്ക് കപ്പലില്‍ ആയിരുന്നു ജോലി. അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലില്‍ വാച്ച് കീപ്പർ ആണ് അക്ഷയ്. പാസ്പോർട്ട് ഉള്‍പ്പെടെ നഷ്ടമായതിനെ തുടർന്നാണ് അക്ഷയ് സഹായം തേടുന്നത്.
മന്ത്രി ബിന്ദു കൃഷ്ണ അക്ഷയുമായി ഫോണില്‍ സംസാരിച്ചു. മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, ഇറാനിലെ ഇന്ത്യൻ എംബസി എന്നിവർക്ക് മന്ത്രി കത്ത് നല്കി.
പാക് തുറമുഖത്ത് കപ്പല്‍ എത്തിയപ്പോള്‍ വെരിഫിക്കേഷന് പാസ്പോർട്ട് നല്കി. പരിശോധന കഴിഞ്ഞ് പാസ്പോർട്ട് തിരികെ നല്‍കിയില്ലെന്ന് യുവാവ് പറയുന്നു.
പാസ്പോർട്ടും മറ്റ് യാത്രാ രേഖകളും ക്യാപ്റ്റനെ ഏല്‍പ്പിച്ചെന്നാണ് കരുതിയത്. കപ്പല്‍ ഇറാനില്‍ എത്തിയ ശേഷം തിരികെ ഉള്ള യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് രേഖകള്‍ ക്യാപ്റ്റന്റെ കൈവശം ഇല്ലെന്ന് അറിയുന്നത്. അക്ഷയ്ക്ക് ഒപ്പം രേഖകള്‍ തിരികെ ലഭിക്കാതിരുന്ന ആറ് മ്യാൻമർ പൗരൻമാരെ അവരുടെ എംബസി ഇടപെട്ട് സ്വദേശത്ത് എത്തിച്ചു.






