എറണാകുളം : സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖിൽ മാരാർ ട്വന്റി 20 പാര്‍ട്ടി വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും ആരോപിച്ചുകൊണ്ടാണ് അഖിൽ മാരാർ പാർട്ടി വിട്ടത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടെയാണ് അഖിൽ മാരാർ ട്വന്റി 20യിൽ ചേർന്നത്. നിലവിൽ ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അഖിൽ മാരാരിന്റെ പടിയിറക്കം. തിരഞ്ഞെടുപ്പിന് ശേഷം സാബു എം ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
തിരഞ്ഞെടുപ്പിന്റെ സമയത്ത് കൊട്ടാരക്കര മണ്ഡലത്തിൽ സീറ്റ് ഉറപ്പ് നൽകിയാണ് തന്നെ ട്വന്റി 20 യിൽ എത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു. ട്വന്റി 20 പാർട്ടി സാബുവിന്റെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി മാത്രമുള്ള പാർട്ടിയാണെന്നും അഖിൽ മാരാർ വിമര്‍ശിച്ചു.






