പത്തനംതിട്ട : എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദ്ദനമെന്ന് പരാതി. പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ലാലിനാണ് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് മർദനമേറ്റത്. അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് മർദ്ദിച്ചെന്നാണ് ആരോപണം.
പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചും വെളിച്ചം കുറഞ്ഞ ഭാഗത്തേക്കും കൊണ്ടുപോയി മർദിച്ചെന്ന് ശരത് ലാൽ പറയുന്നു. അടൂർ മണക്കാല എഞ്ചിനീറിയങ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥിയെ കാണാനാണ് ശരത് ലാൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്.
ഇതുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാൻ പോയപ്പോഴാണ് അടൂർ പോലീസിനെ നാട്ടുകാർ ആക്രമിച്ചത്. റൗഡിയെ ഒപ്പം കൂട്ടി പ്രതിയെ പിടിക്കാൻ പോയത് വിവാദമാവുകയും അടൂർ എസ്ഐ സസ്പെൻഷൻ ആവുകയും ചെയ്തിരുന്നു.






