ന്യൂഡൽഹി: എയർ മാർഷൽ അശുതോഷ് ദീക്ഷിത് ഇന്ത്യൻ വ്യോമസേന മേധാവിയായി ചുമതലയേൽക്കും.
നിലവിലെ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നതിനെ തുടർന്നാണ് അശുതോഷ് ദീക്ഷിത് ചുമതലയേൽക്കുന്നത്.
നിലവിൽ വ്യോമസേനാ ഉപമേധാവിയാണ്. ഒക്ടോബർ 31-ന് ഉച്ചയ്ക്കുശേഷം അദ്ദേഹം ചുമതലയേൽക്കും.
1986 ലാണ് അദ്ദേഹം ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റ് സ്ട്രീമിലെത്തുന്നത്.
40 വർഷത്തോളമായി സേനയിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചു.






