കണ്ണൂർ: കേരളത്തില്‍ എയിംസ് വരുമെന്നും അത് താൻ നല്കിയ വാക്കാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.
എയിംസിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാൻ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ജെപി നദ്ദ നല്കിയ ഉറപ്പുണ്ട്. കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചത് മുൻഗണനയെ കുറിച്ചാണ്. അതിന് ഹൈക്കോടതി മറുപടിയും നല്‍കിയിട്ടുണ്ട്.
കോടതി ജനങ്ങള്‍ക്ക് വേണ്ടിയാണ് നില്‍ക്കുന്നതെന്ന് പറഞ്ഞ സുരേഷ് ഗോപി കേരളത്തില്‍ എയിംസ് സ്ഥാപിക്കാനുള്ള 5 സ്ഥലങ്ങളുടെ പ്രെപ്പോസല്‍ സംസ്ഥാന സർക്കാർ ഇതുവരെയും നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി. നല്കുന്ന മുറയ്ക്ക് ഉചിതമായ സമയത്ത് കേന്ദ്രം എയിംസ് കേരളത്തിന് നല്‍കും.
കാർഷിക സർവകലാശാലയുടെ തൃശ്ശൂരിലെ ഭൂമി ഉള്‍പ്പെടെ ഉണ്ട്. അക്കാര്യം തിരുവനന്തപുരത്ത് ഒരു യോഗത്തില്‍ പങ്കെടുത്തു കൊണ്ടിരുന്നപ്പോള്‍ താൻ കെ മുരളീധരനോട് പറഞ്ഞിരുന്നു. അത്തരം പ്രൊപ്പോസല്‍സ് ഒന്നും കേരളം നല്‍കിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.






