തിരുവനന്തപുരം : മത്സ്യ തൊഴിലാളികളെ കാണാതായതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി വിഴിഞ്ഞത്ത് കടലില്‍ കാണാതായ ജോണിന്റെ കുടുംബം. ഇതാദ്യമായല്ല മത്സ്യത്തൊഴിലാളികളെ കാണാതാകുന്നത് എന്നതുള്‍പ്പെടെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളിലാണ് അതൃപ്തി. അത്തരം പരാമര്‍ശങ്ങള്‍ ആ കസേരയില്‍ ഇരുന്നു പറയരുത്. ഇനിയെങ്കിലും പരാമര്‍ശം നടത്തുമ്പോള്‍ ഒരു വിഭാഗം ആളുകളെ ആക്ഷേപിക്കരുതെന്നും ജോണിന്റെ മകള്‍ ജിജി പറഞ്ഞു.
മുഖ്യമന്ത്രി മാപ്പ് പറയണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്ന് ജോണിന്റെ മകള്‍ ജിജി പറഞ്ഞു. അത്തരം പരാമര്‍ശങ്ങള്‍ ഒരു ചെയറില്‍ ഇരുന്നുകൊണ്ട് പറയേണ്ടതല്ല. കമ്യൂണിറ്റിയേ തന്നെ അവഹേളിക്കുന്ന തരത്തിലായി മാറി. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ കുറിച്ച് ഞാന്‍ മന്ത്രിമാരോട് സൂചിപ്പിച്ചിരുന്നു. ആഭ്യന്തരമന്ത്രിക്ക് അതില്‍ വിഷമമുണ്ട്. പറയേണ്ടവര്‍ അത് പറയുന്നില്ല. ഇനി പരാമര്‍ശങ്ങള്‍ നടത്തുമ്പോഴെങ്കിലും ഒരു വിഭാഗം ജനതയെ അടിച്ചമര്‍ത്തുന്ന രീതിയിലാകരുതെന്നും ജിജി വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. വേദനാജനകമായ അന്തരീക്ഷമായിരുന്നുവെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. അവര്‍ക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനാണ്. വേദനയില്‍ ഞങ്ങളും പങ്കാളികളാകുന്നു. പ്രതീക്ഷയോടെ തിരച്ചില്‍ തുടരുകയാണ്. ഗവണ്മെന്റിന് ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൂടാതെ മുഖ്യമന്ത്രി തീരദേശവുമായി അടുത്ത ബന്ധമുള്ളയാളെന്നും അദ്ദേഹം ഒരിക്കലും തീരദേശത്തെയോ തീരദേശവാസികളേയോ അവഹേളിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






