ടോക്കിയോ: മഴയെത്തുടര്‍ന്ന് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏഷ്യന്‍ ഗെയിംസ് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഉപേക്ഷിച്ചു.
മത്സരത്തിന് ഫലമില്ലാതെ വന്നതോടെ
ടി20 റാങ്കിംഗില്‍ അഫ്ഗാനേക്കാള്‍ ഉയര്‍ന്ന സ്ഥാനമുള്ള ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.
നേപ്പാള്‍-ശ്രീലങ്ക മത്സരത്തിലെ വിജയികളെ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം സെമിയില്‍ നേരിടും.
നേരത്തെ, പാകിസ്ഥാന് - ഹോങ്കോങ് മത്സരവും ഉപേക്ഷിച്ചിരുന്നു. പാകിസ്ഥാനും സെമിയിലേക്ക് കടന്നു.
ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കാന്‍ കഴിയുന്നത് വലിയൊരു അംഗീകാരമാണെന്ന് മത്സരത്തിന് മുന്നേയുള്ള വാര്‍ത്താസമ്മേളനത്തില്‍ ശ്രേയസ് അയ്യര്‍ പറഞ്ഞു.
'ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനൊപ്പം നയിക്കാനും സാധിക്കുന്നത് വലിയൊരു ബഹുമതിയാണ്.
ഇന്ത്യക്കായി കളിക്കുമ്പോള്‍ എപ്പോഴും ഒന്നാം സ്ഥാനത്തെത്തണമെന്ന പ്രതീക്ഷകളുണ്ടാകും. അത് നല്ലൊരു സമ്മര്‍ദ്ദമാണ്.
ഫലത്തെക്കുറിച്ച് അധികം ചിന്തിക്കാതെ ഓരോ മത്സരത്തിലും ഞങ്ങളുടെ നിലവാരം ഉയര്‍ത്താനാണ് ശ്രമിക്കുന്നത്.' അയ്യര്‍ വ്യക്തമാക്കി.






