ഡല്‍ഹി: യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന്റെ പരാതിയില്‍ പരിഗണന വേണമെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.
പരാതിയുടെ പേരില്‍ അടൂർ പ്രകാശിനെ വിമർശിക്കേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ പ്രതികരണം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്നും സുധാകരൻ പറഞ്ഞു. അടൂർ പ്രകാശിന്റെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
അടൂർ പ്രകാശ് സംസ്ഥാനതലത്തിലെ പ്രധാന നേതാവാണെന്നും അദ്ദേഹത്തിന്റെ പരാതികള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
സർക്കാർ പ്രവർത്തനത്തില്‍ കൂടുതല്‍ കൂടിയാലോചന വേണമെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ഡല്‍ഹി കേരള ഹൗസില്‍ കെ. സുധാകരനും മുഖ്യമന്ത്രി വി.ഡി. സതീശനും കൂടിക്കാഴ്ച നടത്തി. അടൂർ പ്രകാശിന്റെ പരാതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ചർച്ചകള്‍ തുടരുന്നതിനിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച.






