അടൂർ: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം, സിപിഐഎം സമരം കടുപ്പിക്കില്ല. അനിശ്ചിതകാല സത്യഗ്രഹം റദ്ദാക്കി. അടൂരില്‍ ഇന്ന് വൈകിട്ട് പ്രതിഷേധ സംഗമം മാത്രം.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവിനെ കൊണ്ടുവരാനാണ് ആദ്യം ആലോചിച്ചിരുന്നത്. അതേസമയം അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി നാളെ വിധി പറയും.
ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചു എന്ന പരാതിയില്‍ അറസ്റ്റിലായ യൂട്യൂബറെ കാണാൻ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തിയതും സ്റ്റേഷനില്‍ അതിക്രമം നടത്തിയെന്നുമാണ് കേസ്.ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫെനി നൈനാൻ, നെസ്മല്‍, അബിൻ ശിവദാസ് എന്നിവരാണ് കേസില്‍ പ്രതിചേർക്കപ്പെട്ടിട്ടുള്ളത്.
പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്താണ് പൊലീസ് എഫ്.ഐ.ആർ (FIR) പരിഷ്കരിച്ചിരിക്കുന്നത്. സ്റ്റേഷനില്‍ യാതൊരുവിധ അതിക്രമവും നടത്തിയിട്ടില്ലെന്നും പരാതിക്കാരി എന്ന നിലയില്‍ പ്രതിയെ തിരിച്ചറിയാൻ പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണ് എത്തിയതെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം.






