പാലക്കാട്: പാലക്കാട് കറുകപുത്തൂര്‍ ക്വാറിയില്‍ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറുടെ
മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ചാത്തന്നൂര്‍ വടക്കേക്കര സ്വദേശി അബൂതാഹിറാണ് ക്വാറിയില്‍ അപകടത്തില്‍പ്പെട്ടത്.
ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു അപകടം.
ക്വാറി നികത്താന്‍ മണ്ണിടുന്നതിനിടയില് നിയന്ത്രണം നഷ്ടപ്പെട്ട് അബൂതാഹിറിന്റെ ലോറി ക്വാറിയിലേക്ക് വീഴുകയായിരുന്നു.
തുടര്‍ന്ന് നടന്ന പരിശോധനയില്‍ ലോറി പുറത്തെടുത്തെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. മുങ്ങല്‍ വിദഗ്ധരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോറി കണ്ടെത്തിയത്.






