കോഴിക്കോട്: മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയെന്ന പരാതിയിൽ യൂട്യൂബര്‍ അശ്വന്ത് കോക്കിനെ പൊലിസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം ഏഴിന് കോഴിക്കോട് നടക്കാവിലെ കൊട്ടാരെ റോഡിലായിരുന്നു സംഭവം.
അശ്വന്ത് കോക്ക് ഓടിച്ച കാർ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയെന്നാണ് പരാതി.
ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും ഭിന്നശേഷിക്കാരന് സഞ്ചരിച്ച ഇരുചക്രവാഹനത്തിലും കാർ ഇടിച്ചെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ നടക്കാവ് പൊലിസ് അന്വേഷണം ആരംഭിച്ചു.






