കൊച്ചി: പിറവം ഓണക്കൂറില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറി.
അപകടത്തിൽ വീട് ഭാഗികമായി തകർന്നു. ഓണക്കൂർ സ്വദേശി വര്‍ഗീസ് രാജുവിന്റെ വീടാണ് അപകടത്തിൽ തകർന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
വര്‍ഗീസും കുടുംബവും അപകട സമയം വീട്ടിൽ ഉണ്ടായിരുന്നില്ല.
അപകടത്തിന് പിന്നാലെ കാറിലിയുണ്ടായിരുന്ന യുവാക്കള്‍ ഓടി രക്ഷപെട്ടു.
പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.






