മുണ്ടക്കയം: വട്ടക്കാവ് പ്ലാക്കത്തടത്തിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം.
അപകടത്തിൽ ബസ് ഡ്രൈവർക്ക് പരുക്കേറ്റു.
രാവിലെ സർവീസ് തുടങ്ങുന്നതിന് മുൻപ് എയർ പരിശോധിക്കാതെ ബസ് എടുത്തതാണ് അപകടത്തിന് കാരണമായതെന്നാണ് സംശയം.
കൃത്യമായി എയർ ചെക്ക് ചെയ്യാത്തതിനെ തുടർന്ന് ബ്രേക്ക് നഷ്ടപ്പെട്ടതാണ് വാഹനം നിയന്ത്രണം വിട്ട് മറിയാൻ ഇടയാക്കിയത്.
അപകടസമയത്ത് ഡ്രൈവർ മാത്രമാണ് ബസിലുണ്ടായിരുന്നത്. സർവീസ് ആരംഭിക്കുന്നതിന് മുൻപായതിനാൽ യാത്രക്കാർ ആരും തന്നെ വാഹനത്തിൽ ഉണ്ടായിരുന്നില്ല.
ഇത് വൻ ദുരന്തം ഒഴിവാക്കി. പരുക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






