കുമരകം: വേമ്പനാട്ട് കായലിൽ ഹൗസ്ബോട്ടുകൾക്ക് പ്രതിസന്ധി സൃഷ്ടിച്ച് പോള ശല്യം രൂക്ഷം. നിരവധി ഹൗസ് ബോട്ടുകൾ പോളയിൽ കുരുങ്ങി കിടക്കുകയാണ്. വേമ്പനാട്ടുകായലിന്റെ കിഴക്കേ തീരത്ത് വ്യാപകമായി പടർന്നുകിടക്കുന്ന പോളയും കുളവാഴയും മൂലം യാത്രാബോട്ടുകളും ഹൗസ്ബോട്ടുകളും കുരുങ്ങിക്കിടക്കുന്നു. കായലിന്റെ വലിയൊരു ഭാഗം കുളവാഴകൾ നിറഞ്ഞതോടെ ബോട്ടുകളുടെ സഞ്ചാരത്തിന് തടസ്സം നേരിടുകയാണ്. നാളുകളായി പോള മൂലം കായലിലെ ജലയാനങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്നത് വലിയ പ്രതിസന്ധിയാണിത്.
മുമ്പൊന്നും ഇല്ലാത്ത വിധം പോളശല്യം അതി രൂക്ഷമാണ്.






