കോട്ടയം: മണർകാട് നാലു മണിക്കാറ്റിന് സമീപം ഉണ്ടായ കാർ അപകടത്തില്‍ തിരുവഞ്ചൂർ സ്വദേശിനിയുടെ മരണത്തിനിടയാക്കിയ നിർത്താതെ പോയ കാർ തോട്ടയ്ക്കാട് നിന്ന് മണർകാട് പൊലീസ് പിടികൂടി.
തിരുവഞ്ചൂർ ലക്ഷ്മി സദനത്തിൽ അനിൽ ബി നായരുടെ ഭാര്യ ദീപ അനിൽ (51) അപകടത്തെ തുടർന്ന് കാരിത്താസിൽ ചികിൽസയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 1.02ന് മരണപ്പെട്ടു.
പ്രഭാതസവാരിക്ക് ഇറങ്ങിയ ദീപയും മറ്റൊരു സുഹൃത്തും നാലു മണിക്കാറ്റിന് സമീപം നീലാണ്ടപ്പടിയ്ക്കൽ റോഡരികത്ത് കൂടി നടന്ന് പോയപ്പോൾ അമിത വേഗത്തിൽ എത്തിയ കാർ ദീപ യെ ഇടിച്ച് തെറിപ്പിക്കുകയാരുന്നു.
ആഗസ്റ്റ് 20 ന് പുലർച്ചെയായിരുന്നു സംഭവം. . ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ ദീപയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
കഴിഞ്ഞ രണ്ടു ദിവസത്തോളമായി വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ ദിപ ഇന്നലെ ഉച്ചയോടെ ആണ് മരണപ്പെട്ടത് .
മണർകാട് പോലിസ് സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം തുടർന്ന് കൊണ്ടിരിക്കുമ്പോഴാണ്
ദിപയുടെ മരണം.






