കോട്ടയം: ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കോട്ടയം ഗാന്ധി സ്ക്വയറിൽ രാവിലെ 11 മണിക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ആം ആദ്മി പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സെലിൻ ഫിലിപ്പ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി അലി സുജാദ് , കോട്ടയം ജില്ലാ പ്രസിഡന്റ് ജോയ് തോമസ് ആനി തോട്ടം, ജില്ലാ സെക്രട്ടറി ഇ. എം സുരേഷ്,
മറ്റു ജില്ലാ ഭാരവാഹികൾ നിയമസഭാ മണ്ഡലം ഭാരവാഹികൾ,
പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.






