കൊച്ചി: താരസംഘടനയായ അമ്മയിൽ തമ്മിലടി രൂക്ഷമായതിന് പിന്നാലെ അഡ്ഹോക് കമ്മിറ്റി രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
അഡ്ഹോക്ക് കമ്മിറ്റി നിയമയുദ്ധത്തിനില്ലെന്നാണ് അംഗങ്ങള്‍ വ്യക്തമാക്കിയത്. മുന്‍ കമ്മിറ്റിയുടെ കയ്യില്‍ നിന്നും വാങ്ങിയ അധികാരങ്ങള്‍ തിരികെ നല്‍കിയതായും അറിയിച്ചു.
താക്കോലുകള്‍, വൈഫൈ പാസ്സ്വേര്‍ഡ്, ഇമെയില്‍ പാസ്സ്വേര്‍ഡ്, രേഖകള്‍ എന്നിവ തിരികെ നല്‍കിയെന്നാണ് അറിയിച്ചിരിക്കുന്നത്.
അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെ വിളിച്ചുവരുത്തി തിരികെ കൈമാറുകയായിരുന്നു. കോടതി ഇടപെടലില്‍ ജനറല്‍ ബോഡി അംഗങ്ങള്‍ ഒപ്പം നിന്നില്ലെന്നാണ് അഡ്ഹോക്ക് കമ്മിറ്റിയിലെ ഭൂരിപക്ഷ അഭിപ്രായം.
മുതിര്‍ന്ന അംഗങ്ങള്‍ പ്രതികരണം നടത്താത്തതിലും അംഗങ്ങള്‍ക്ക് അമര്‍ഷമുണ്ടെന്നാണ് വിവരം. രമേശ് പിഷാരടി ശ്വേതാ മേനോനുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടതില്‍ ശ്വേത മേനോനെതിരെ അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
രാജി പ്രഖ്യാപിച്ച കമ്മിറ്റി തന്നെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകട്ടെ എന്നാണ് തത്കാലിക കമ്മിറ്റി അറിയിച്ചിരിക്കുന്നത്.






