ഡല്‍ഹി: ചീഫ് ഇലക്ഷന് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ കടുത്ത ഗതാഗത-ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ക്കെതിരെ അടിയന്തിര ഇടപെടലുമായി സുപ്രീം കോടതി.
തലസ്ഥാനത്ത് മെട്രോ-ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനും, നിയമവിരുദ്ധ തടങ്കലുകള്‍ തടയാനും, ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാനും സുപ്രീം കോടതിയുടെ അഞ്ചംഗ നിര്‍ദ്ദേശങ്ങള്‍.
ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഞായറാഴ്ച കേസില്‍ അടിയന്തിര വാദം കേട്ടത്. സമാധാനപരമായും ആയുധങ്ങളില്ലാതെയും പ്രതിഷേധിക്കുന്നവരെ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ പാടില്ലെന്ന് ബെഞ്ച് കര്‍ശന ഉത്തരവിട്ടു.
ഒക്ടോബര്‍ 9-ലെ കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് മെട്രോ സര്‍വീസുകളും ന്യൂഡല്‍ഹി, നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനുകളും അടച്ചുപൂട്ടിയെന്നും, ട്രാഫിക് മുന്നറിയിപ്പുകളില്ലാതെ സാധാരണക്കാരെയും പ്രക്ഷോഭകരെയും അനധികൃതമായി തടങ്കലിലാക്കിയെന്നും മുതിര്‍ന്ന അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് പരമോന്നത കോടതിയുടെ ഉത്തരവ്.






