വിഴുപ്പുറം: കുട്ടിയെ കണ്ടെത്താൻ പൊലീസ് സ്റ്റേഷനില്‍ പൂജ. തമിഴ്നാട് വിഴുപ്പുറത്തെ പൊലീസ് സ്റ്റേഷനില്‍ ആണ് ഗണപതി ഹോമം നടന്നത്.
പ്രദേശത്തുള്ള ഏഴു വയസുകാരിയെ ഒക്ടോബർ 12ന് കാണാതായിരുന്നു. ഇതുവരെയും ഒരു വിവരവും ഇല്ല. പൊലീസ് വീഴ്ച പ്രതിപക്ഷം ആയുധമാക്കിയതോടെ ആണ് സ്റ്റേഷനില്‍ ഹോമം. ഹേമാവതിയെന്ന 7 വയസുകാരിയെയാണ് കാണാതായത്.
മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ രാവിലെ കാണാതാവുകയായിരുന്നു. എസ്ഐയുടെ നേതൃത്വത്തിലായിരുന്നു ഗണപതി ഹോമം നടത്തിയത്. കുട്ടിയുടെ ബന്ധുക്കളും പൂജയില്‍ പങ്കെടുത്തിരുന്നു. പൂജയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ശാസ്ത്രീയമായ കുറ്റാന്വേഷണം നടത്തേണ്ട ഓഫീസർ തന്നെ പൂജയ്ക്ക് നേതൃത്വം കൊടുത്തതില്‍ വിമർശനം രൂക്ഷമാണ്





