ചെങ്ങളം: കാഞ്ഞിരപ്പള്ളി രൂപത ജൂബിലിയുടെ ഭാഗമായി ഈവർഷത്തെ നീതി ഞായർ ആചരണം വിപുലമായ പരിപാടികളോടെ ചെങ്ങളത്ത് നടത്തപ്പെട്ടു.
ദിവ്യകാരുണ്യ ആരാധനയെ തുടർന്ന് നടന്ന അവകാശ പ്രഖ്യാപന റാലിയിൽ നൂറുകണക്ക് പ്രവർത്തകർ ആവേശത്തോടെ അണിനിരന്നു.
രൂപതാ പ്രസിഡൻ്റ് റോയി ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന
പൊതുസമ്മേളനം റോണി കെ.ബേബി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ വെരി.റവ.ഫാ.സെബാസ്റ്റ്യൻ കൊല്ലം കുന്നേൽ മുഖ്യ പ്രഭാഷണം നടത്തുകയും ചെങ്ങളം വികാരി ഫാ.വർഗ്ഗീസ് പരിന്തിരിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. DCMS സംസ്ഥാന, രൂപതാ സമിതികളുടെ ഡയറക്ടർ ഫാ.ജോസുകുട്ടി ഇടത്തിനകം ആശംസകൾ നേർന്നു സംസാരിച്ചു. പൊൻകുന്നം ഫൊറോനാ വികാരി റവ.ഡോ.തോമസ് പൂവത്താനികുന്നേൽ ഐക്യദാർഢ്യദിന സന്ദേശവും സംസ്ഥാന പ്രസിഡൻ്റ് ഷിബു ജോസഫ് നീതി ഞായർ ദിന സന്ദേശവും നൽകി. ഇടവകയിലെ മുതിർന്ന അംഗങ്ങളെ യോഗം ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബീനാ ജേക്കബ് സ്വാഗതവും ഫൊറോനാ പ്രസിഡൻ്റ് മോഹൻ ജോസഫ് കൃതജ്ഞതയും അർപ്പിച്ചു.






