ടിവിപുരം: ജനകീയ ആസൂത്രണ പദ്ധതി 26-27പ്രകാരം ടിവിപുരം പഞ്ചായത്ത് ക്ഷീരമേഖലയിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. യോഗത്തില്‍ ക്ഷീര സംഘം പ്രസിഡൻറ് മോഹൻ ഒറ്റയിൽ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഓഫീസർ സിബിമോൻ പദ്ധതി വിശദീകരിച്ചു. തുടർന്ന് ഡയറി ഫാം ഇൻസ്പെക്ടർ പ്രതീഷ് കുമാർ ക്ഷീരഗ്രാമം, ക്ഷീര കർഷർക്കുള്ള ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് ക്ലാസ് നയിച്ചു.കേരള ഫീഡ് ഫീല്‍ഡ് ഓഫീസർ മോബിൻവര്ഗീസ്, ക്ഷീര സംഘം സെക്രട്ടറി സുനിത തുടങ്ങിയവർ പ്രസംഗിച്ചു.






