കോട്ടയം: എം.ഡി. സെമിനാരി ഹയർസെക്കൻഡറി സ്കൂളിന്റെ സ്ഥാപക ദിനാഘോഷവും 'ഉയരെ 2026', സ്ഥാപകൻ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമന്റെ ഓർമ്മദിനവും ആചരിച്ചു. കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിനോടനുബന്ധിച്ച് റീനാ മാത്യു ഫൗണ്ടേഷന് തുടക്കമായി. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി നിർമിക്കുന്ന 19-ാമത് ഭവന പദ്ധതിയുടെ ഭാഗമായി പയ്യപ്പാടിയിലെ സ്ഥലം കൈമാറി. ബെംഗളൂരുവിൽ ചികിത്സാപിഴവിനെ തുടർന്ന് മരിച്ച റീനാ മാത്യുവിന്റെ സ്മരണയ്ക്കായി ഭർത്താവ് ഹാപ്പി കുര്യന്റെ നേതൃത്വത്തിലാണ് ഫൗണ്ടേഷൻ ആരംഭിച്ചത്. സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും ചടങ്ങിൽ തുടക്കമായി.






