തിരുവനന്തപുരം: പീഡനക്കേസില്‍ മദ്രസ അധ്യാപകൻ അറസ്റ്റില്‍. പൂന്തുറ സ്വദേശി സഹീർ ഖാൻ ആണ് പിടിയിലായത്.
പള്ളിത്തെരുവ് ദീനിയാത്ത് മദ്രസയിലെ അധ്യാപകനാണ് ഇയാള്‍. 2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയില്‍ എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി, മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.





