കൊല്ലം: പോക്സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ അഞ്ചല്‍ ഏരൂർ നടുക്കുന്നുംപുറം അനഘയില്‍ സന്തോഷിന്റെ മകൻ അഖില്‍ സന്തോഷ് ആണ് മരിച്ചത്.
മണിയാർ സ്വദേശി രത്നാകരന്റെ വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന സണ്‍ഷെയ്ഡിന്റെ ഹൂക്കില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. രത്നാകരന്റെ മകളുടെ ബംഗളൂരുവിലെ മെസിലാണ് അഖിലും പിതാവും ജോലി ചെയ്തിരുന്നത്. പോക്സോ കേസില്‍ റിമാൻഡിലായിരുന്ന അഖില്‍ ജാമ്യത്തിലിറങ്ങി ഏതാനും മാസങ്ങള്‍ക്ക് മുൻപാണ് ജോലിക്കായി ബംഗളൂരുവിലേയ്ക്ക് പോയത്.
ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ രത്നാകരന്റെ കുടുംബത്തെ അഖില്‍ കാറില്‍ നാട്ടിലെത്തിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം നടന്നു.






