കൊച്ചി:കുഞ്ചാക്കോ ബോബനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്ത 'ഹെയില്‍ മേരി' നാളെ തിയേറ്ററുകളിലെത്തും.
മാർട്ടിൻ പ്രക്കാട്ട് അവതരിപ്പിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ ശ്രദ്ധേയ താരനിരയാണ് അണിനിരക്കുന്നത്.
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടിനും പുറമെ അനു സിതാര, ജഗദീഷ്, വിനയ് ഫോർട്ട്, സുഹാസിനി മണിരത്നം, ഹക്കീം ഷാ, കാവ്യ രാമചന്ദ്രൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കിയാണ് 'ഹെയില്‍ മേരി' ഒരുക്കിയിരിക്കുന്നത്.
'എബിസിഡി', 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. മാർട്ടിൻ പ്രക്കാട്ടിനൊപ്പം സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും നിർമ്മാണത്തില്‍ പങ്കാളികളാണ്.
റോബി വർഗീസ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. ചമൻ ചാക്കോയാണ് എഡിറ്റിങ്. ചിത്രത്തിന്റെ സംഗീതാവകാശം ജേക്സ് ബിജോയിയുടെ ഉടമസ്ഥതയിലുള്ള ജെഎക്സ്ബി റെക്കോർഡ്സിനാണ്.
ദിലീപ് നാഥാണ് പ്രൊഡക്ഷൻ ഡിസൈനർ. റോണക്സ് സേവ്യർ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ഷബീർ മലവട്ടത്താണ് പ്രൊഡക്ഷൻ കണ്ട്രോളർ. കലൈ കിങ്സണ്‍ ആക്ഷൻ കൊറിയോഗ്രഫിയും സന്തോഷ് ആക്ഷൻ സംവിധാനവും നിർവഹിക്കുന്നു. വിഷ്ണു സുജാതനാണ് സൗണ്ട് ഡിസൈനർ.
ആരിഷ് അസ്ലം, ജിബിൻ ജോണ്‍ എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാരായും അനൂപ് ചന്ദ്രൻ ചീഫ് അസോസിയേറ്റ് ക്യാമറാമാനായും പ്രവർത്തിക്കുന്നു. അശ്വിൻ രമേഷാണ് സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ. സിദ്ധാർത്ഥ് എസ്., രാജീവ് സേതുലാല്‍ ബി. എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്. ശ്രീക് വാര്യർ കളറിങ്ങും പ്രോമിസ് സ്റ്റുഡിയോസ് വിഎഫ്എക്സും നിർവഹിക്കുന്നു. സാബി ഹംസ സ്റ്റില്‍സും ഓള്‍ഡ് മങ്ക്സ് പബ്ലിസിറ്റി ഡിസൈനുകളും കൈകാര്യം ചെയ്യുന്നു.
ജി.ആർ. ഇന്ദുഗോപന്റെ കഥയും ശ്രദ്ധേയമായ താരനിരയും അണിനിരക്കുന്ന 'ഹെയില്‍ മേരി' നാളെ മുതല്‍ തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.






